ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം പരിഗണിച്ച് ജില്ലയിലെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാര്‍ച്ച് അവസാനം വരെ പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്ന് പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. ഐ.ഇ.എല്‍.ടി.എസ് സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്.