മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ക്ക് ഉച്ചഭാഷിണി അനുമതിയില്ല
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ചുകൂടുന്ന മത-രാഷ്ട്രീയ-സംഘടനാ പരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ തീരുമാനം. അനിവാര്യമായ ആരാധനാ കര്‍മങ്ങള്‍ കേവലം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ക്ക് ഉച്ചഭാഷിണി അനുമതി നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പോലിസിന് നിര്‍ദ്ദേശം നല്‍കി.
1. ഉത്സവങ്ങള്‍, ഉറൂസുകള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ ചടങ്ങ് മാത്രമാക്കി ലഘൂകരിക്കും
2. കുര്‍ബാനകള്‍, മതപ്രഭാഷണങ്ങള്‍, മത ക്ലാസുകള്‍ എന്നിവ മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കും
3. പഞ്ചായത്ത് -നഗരസഭ തലത്തില്‍ ഉത്സവക്കമ്മറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും
4. മാര്‍ച്ച് 31 വരെ ഉച്ചഭാഷിണികള്‍ക്ക് അനുമതി നല്‍കില്ല
5. മാസ്‌കിന് അമിത വില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും കണ്ടെത്തുന്നതിന് റെയ്ഡിന് സബ്കലക്ടമാര്‍ക്ക് നിര്‍ദ്ദേശം
6. മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം
7. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം ശക്തമാക്കും
8. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി മുന്നു ആരോഗ്യവകുപ്പ് സംഘം മുഴുവന്‍ യാത്രക്കാരെയു പരിശോധിച്ചുവരുന്നു
9. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ശുചിത്വം ഉറപ്പ് വരുത്താന്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും നടപടിയെടുക്കണം
10. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ ബോധവല്‍ക്കരണം
11. വിവാഹം, അന്ത്യകര്‍മ്മങ്ങള്‍ എന്നി ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കഴിയുന്നത്ര നിയന്ത്രിക്കണം
12. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ജില്ലയിലേക്കുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു.