മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. വിലവര്‍ധിപ്പിച്ചും വില തിരുത്തിയും പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെയും വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് നടപടി. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ 121 വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ സര്‍ജിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി. പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വില്‍പനശാലകള്‍ക്കെതിരെയാണ് നടപടി. പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ അനൂപ്.വി.ഉമേഷ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.