സംശയദൂരീകരണത്തിനും വിളിക്കാം: ഡി.എം.ഒ
1077 (ടോള്‍ ഫ്രീ), 0468 2228220, 0468 2322515, 9188293118, 9188803119
പത്തനംതിട്ട ജില്ലയിലെ കോവിഡ് 19 രോഗബാധാ പ്രതിരോധവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സജീവമായി കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. 0468 2228220 എന്ന ഡി.എം.ഒയുടെ കോള്‍ സെന്ററും ടോള്‍ ഫ്രീ നമ്പരായ 1077, 0468 2322515, 9188293118, 9188803119 എന്നീ ജില്ലാ ഭരണകൂടത്തിന്റെ കോള്‍സെന്ററും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ ഹെല്‍ത്ത് സ്റ്റാഫുകളും നഴ്‌സുമാരും ഇലന്തൂര്‍ ജനറല്‍ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡി.എം.ഒയുടെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്.
കൊറോണ രോഗബാധ സംശയിക്കുന്നവര്‍ക്കും വിദേശത്തുനിന്ന് എത്തുന്നവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നവര്‍ക്കും സംശയങ്ങള്‍ ദുരീകരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും ഈ കണ്‍ട്രോള്‍ റൂം നമ്പരില്‍ വിളിക്കാം.
രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച വഴികള്‍ ഏതൊക്കെയെന്നും ഇവിടെ അറിയിക്കാം. ഇവിടെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചു രോഗബാധിതര്‍ സഞ്ചരിച്ച വഴികളുടെ മാപ്പുകളും തയാറാക്കുന്നുണ്ട്. മാപ്പിലെ സ്ഥലവും സമയവും അനുസരിച്ച് അതേ സമയം ആ സ്ഥലങ്ങളില്‍ എത്തിയവരുടെ സംശയങ്ങള്‍ കോള്‍ സെന്റര്‍ വഴി പരിഹരിക്കാനാകും. ഡോ.നിരണിന്റെ നേതൃത്വത്തിലാണു കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ കൊറോണ ഭീതി അകറ്റാമെന്ന് ഡി.എം.ഒ അറിയിച്ചു.