കാക്കനാട്: സായുധ സേനയിലും അര്‍ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാനാഗ്രഹിക്കുന്ന 18നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള  യുവാക്കള്‍ക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. രണ്ടു മാസം കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ താമസിച്ചു കൊണ്ടുള്ള പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സൈനിക ജോലികള്‍ക്കാവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മൂന്ന് ഫോട്ടോയും സഹിതം എറണാകുളം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.
വിശദ വിവരങ്ങള്‍ക്ക് 04842422256 എന്ന നമ്പറില്‍ ബന്ധപ്പെടുക