കൊച്ചി: സിവില്‍ സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇനി ഫ്രഷ് ജ്യൂസ് കുടിക്കാനായി പുറത്തിറങ്ങേണ്ടതില്ല. കൂടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ സംരംഭമായ ജ്യൂസ് കോര്‍ണര്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ തന്നെ സംരംഭമായ സദ്‌സേവനയുടെ അരികിലാണ് ജ്യൂസ് കോര്‍ണര്‍ സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ ലക്ഷ്യ അയല്‍ക്കൂട്ടത്തിലെ അമ്യതയും സജ്‌നയുമാണ് ജ്യൂസ് കോര്‍ണര്‍ നടത്തുന്നത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ വ്യത്യസ്തമായ ഉച്ചഭക്ഷണവും ഇവര്‍ ഇവിടെ നല്കുന്നുണ്ട്. കുടുംബശ്രീയുടെ വിവിധ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ദീന്‍ ദയാല്‍ ഗ്രാമീണ കൗശല്യ യോജന, മൈക്രോ സംരംഭ വികസനം, സംഘടനാ ശാക്തീകരണം എന്നീ പദ്ധതികളുടെ സംയുക്ത സംരംഭമാണ് ജ്യൂസ് കോര്‍ണര്‍. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാഗേഷ് കെ.ആര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ റെജീന.ടി.എം, വിജയം.കെ തുടങ്ങി ജില്ലാ മിഷന്‍ ടീം അംഗങ്ങള്‍ ഉദ്ഘാടത്തില്‍ പങ്കെടുത്തു.
