കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ  ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2018-19 അദ്ധ്യായന വര്‍ഷത്തേക്കുളള ഹോസ്റ്റല്‍ സോണല്‍തല തെരഞ്ഞെടുപ്പ്  ഫെബ്രുവരി 6ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍  നടത്തും. 6, 7, 10, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കായിക താരങ്ങള്‍ക്ക് സോണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. നീന്തല്‍, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, ഗുസ്തി, തായ്ക്വാണ്‍ഡോ, സൈക്ലിംഗ,് ഹോക്കി, നെറ്റ്‌ബോള്‍ (വെയ്റ്റ്‌ലിഫ്റ്റിംഗ,് സോഫ്റ്റ് ബോള്‍, കോളേജ് മാത്രം)  എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും  സോണല്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു.
നിലവില്‍ 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളായിരിക്കണം സ്‌കൂള്‍ ഹോസ്റ്റല്‍ സോണല്‍തല സെലക്ഷനില്‍ പങ്കെടുക്കേണ്ടത്.  അടുത്ത വര്‍ഷം 7,8 ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. സംസ്ഥാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേയ്ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍ സ്‌കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് 7, 8, 9 ക്ലാസ്സുകളിലേക്ക് നേരിട്ട് അഡ്മിഷന്‍ നല്‍കും.  ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. സ്‌കൂളില്‍ നിന്നുളള എലിജിബിലിറ്റി  സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.
പ്ലസ് വണ്‍, കോളേജ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍/സീനിയര്‍/ഖേലോ ഇന്ത്യ) ദേശീയ മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് നേരിട്ടു പ്രവേശനം നല്‍കുന്നതോടൊപ്പം ശാരീരിക കായികക്ഷമത പരിശോധന നടത്തും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും.
സോണല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ 8.30 ന് സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക്:-9495023499,  8547575248.