അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ ആരോഗ്യവകുപ്പ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക കാന്‍സര്‍ ദിനമായ ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ദിന ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തുന്നു. കാന്‍സര്‍ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും അഞ്ച് ഫോണ്‍ നമ്പരുകളില്‍ ഏതെങ്കിലും ഒന്നില്‍ വിളിക്കാം. പാലിയേറ്റീവ് പരിചരണം, കാന്‍സര്‍ രോഗ വിദഗ്ധര്‍ ( രണ്ട് ഓങ്കോളജി ഡോക്ടര്‍മാര്‍) പാലിയേറ്റീവ് പരിചരണ വിദഗ്ധര്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. വിളിക്കാവുന്ന ഫോണ്‍ നമ്പര്‍ 9446927341, 9447523169, 9747286296, 9562116984, 7012407037.
