നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് ഫെബ്രുവരി 17 ന് വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.റ്റി.ഐ, ബിരുദം, പാരാമെഡിക്കല്‍, എം.സി.എ, എം.ടെക്, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരമാണിത്. ആയ, തയ്യല്‍, ശുചീകരണം തുടങ്ങിയ ജോലികള്‍ക്ക് എസ്.എസ്.എല്‍.സിയില്‍ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കും. നൂറോളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 10 നുള്ളില്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് നേടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846262244, 8848176058.
