പത്തനംതിട്ട: കോവിഡ് 19 വൈറസ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനിയുടെ നേതൃത്വത്തില്‍ നടത്തി.   പത്തനംതിട്ട നഗരം, പന്തളം കടക്കാട്, മുട്ടാര്‍, കുളനട, കിടങ്ങന്നൂര്‍, ആറന്മുള എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകള്‍, എന്‍.എസ്.ടി.സി കമ്പനി എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലെത്തി അന്യസംസ്ഥാന തൊഴിലാളികളെ സന്ദര്‍ശിച്ച് കോവിഡ് 19 ന് എതിരേ മുന്‍കരുതലുകളും ജാഗ്രതാ നിര്‍ദേശവും ലഘുലേഖ വിതരണവും നടത്തി.
കെട്ടിട ഉടമകള്‍ക്കും, തൊഴിലുടമകള്‍ക്കും ആവശ്യമായ നിര്‍ദേശവും സംഘം നല്‍കി.   അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി.സുരേഷ്, ജൂനിയര്‍ സൂപ്രണ്ട് ടി.ആര്‍ ബിജുരാജ്, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് പേഴ്സന്‍ സൗമ്യ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ പ്രവര്‍ത്തനം നടത്തുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.