ജില്ലയിൽ ഇതുവരെ രോഗനിരിക്ഷണത്തിലായവരുടെഎണ്ണം – 1148
വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം ബ422
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 47
ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം- 162
കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും ജില്ലയിൽ എത്തിയവർ 1077 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കേണ്ടതാണ്. വിദേശരാജ്യങ്ങളിൽ നിന്നും എത്തി കരുതൽ നിരീക്ഷണത്തിൽ പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്കോ കളക്ടറേറ്റ് കൺട്രോൾ റൂമിലെ 1077 എന്ന നമ്പരുകളിലേക്കോ അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം. 9188610100 ആണ് വാട്സ് ആപ്പ് നമ്പർ. പൊതുവാഹനങ്ങളോ സ്വന്തം വാഹനമോ യാത്രയ്ക്കായി ഒരു കാരണവശാലും ഉപയോഗിക്കരുത്.
വിദേശരാജ്യങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കർശനമായും നിരീക്ഷണ നിബന്ധനകൾ പാലിക്കണം. മൊബൈൽ ഫോൺ,ലാപ്ടോപ് , പാത്രങ്ങൾ,വസ്ത്രങ്ങൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്. സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക,രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും.
മാസ്ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ല.രോഗലക്ഷണങ്