വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തരുതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവാസികളാണ് അധികവും നിരീക്ഷണത്തില്‍ കഴിയുന്നത്. അവര്‍ കര്‍ശനമായും 14 ദിവസം വീടുകളില്‍ കഴിയണം. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കും. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ഇതുമായി സഹകരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കും. എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമേ കോവിഡ് ഇല്ലാതാക്കാന്‍ കഴിയുകയുള്ളു. ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുവാനും രോഗം പടരുന്നത് തടയുവാനും വേണ്ട നടപടികള്‍ കൈകൊണ്ട്ട്ടുണ്ട്- മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി എന്നിവര്‍ പങ്കെടുത്തു.