തൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ ഹാച്ചറിയൽ നിന്നും 132 കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. വേനൽമഴ പെയ്തിരുന്നത് മണലിൽ ജലത്തിന്റെ അളവ് കൂടാനും കൂട്ടിലെ ഊഷ്മാവ് കുറയാനും കാരണമായതും കടലാമ സംരക്ഷകർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലെ കനത്ത ചൂട് ഊഷ്മാവ് ഉയർത്താൻ സഹായകമായതായി ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ. ജെ ജെയിംസ് അഭിപ്രായപ്പെട്ടു.
കടൽ ഇറങ്ങിയതും വിരിപ്പ് കേന്ദ്രം ഉയരത്തിലായതും കൂടുതൽ കടലാമക്കുഞ്ഞുങ്ങൾ വിരിയാൻ കാരണമായി.

45 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഞായറാഴ്ച അർദ്ധരാത്രി മുതലാണ് കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നുംപുറത്ത് വരാൻ തുടങ്ങിയത്. ഗ്രീൻ ഹാബിറ്റാറ്റ് ടെർട്ടിൽ കൺസർവേഷൻ ഫീൽഡ് ഓഫീസർ സലീം ഐഫോക്കസ്, സോഷ്യൽ ഫോറസ്റ്റ് എ. സി. എഫ് പ്രഭു, ഫോറസ്റ്റർ സജീവ്, കെ. കെ ഹംസക്കുട്ടി, എടക്കഴിയൂർ പഞ്ചായത്ത് അംഗങ്ങൾ, കടലാമ സംരക്ഷകരായ ഷാനവാസ്, ഇജാസ്, നിയാസ്, ന്യൂ ഫ്രണ്ട്സ് ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്തിലാണ് കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടത്.