വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നു വരെയാണ് സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ് കാലയളവ്. വളര്‍ത്തു നായ്ക്കളുടെയും അവയുടെ ഉടമകളുടെയും വിവരങ്ങള്‍ കുത്തിവയ്പ് വിവരങ്ങളോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. പദ്ധതിക്കാവശ്യമായ പേവിഷ പ്രതിരോധ വാക്‌സിന്‍ സിറിഞ്ച് തുടങ്ങിയവ എല്ലാ മൃഗാശുപത്രികളിലും എത്തിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
വാക്‌സിനേഷന്‍ സൗജന്യമാണ്. സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജ്ജായി പത്തുരൂപ ഈടാക്കും. ഈ പദ്ധതി മുഖേന എല്ലാ നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ എടുക്കാനും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും ഉടമസ്ഥര്‍ തയ്യാറാവണം. മുമ്പ് വാക്‌സിനേഷന്‍ എടുത്ത നായ്ക്കള്‍ക്കും ഈ കാലയളവില്‍ ബൂസ്റ്റര്‍ഡോസ് നല്‍കണം. ഫോണ്‍ : 0471 2554151.