തിരുവനന്തപുരം: വർക്കല നഗരസഭയിൽ ഇന്ന് അഡ്വ:വി.ജോയി.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വിദേശ വിനോദസഞ്ചാരികൾക്ക് ആഹാരവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വർക്കല നഗരസഭയിൽ റിസോർട്ട്, റെസ്റ്റോറന്റ് ഉടമകളുടെ യോഗം ചേർന്നത്. ഇതോടൊപ്പം ഇപ്പം വർക്കേഴ്സിന്റെയും യോഗവും ഉണ്ടായിരുന്നു.
യോഗത്തിൽ വൈസ് ചെയർമാൻ അനീജോ, തഹസീൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർമാർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ, വർക്കല പോലീസ് ഉദ്ദ്യോഗസ്ഥർ, ടൂറിസം അസ്സോസിയേഷൻ ഭാരവാഹികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.