ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 92 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 7 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. 4 പേരുടെ ഇന്നാണ് (16) അയച്ചത്. സര്‍ക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളും അറിയിപ്പുകളും അല്ലാതെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.
അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും.   ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍  04862233130,  04862233111 ഈ നമ്പറില്‍ ബന്ധപ്പെടുക.