പത്തനംതിട്ട: ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് 19 രോഗനിര്‍ണയ പരിശോധന സംവിധാനം ഒരുക്കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ വിവരം ബസ് ജീവനക്കാര്‍ യാത്രക്കാരെ നിര്‍ബന്ധമായി അറിയിക്കണം. ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ പരിശോധനയ്ക്കു വിധേയരാകണം.
മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബോധവത്ക്കരണത്തിന് നേതൃത്വംനല്‍കി ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസ്ഥിതി ഉറപ്പാക്കണമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.