സംസ്ഥാനത്തെ വനമേഖലയ്ക്കുള്ളിലെ സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് ഒരു സ്പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുന്ന യൂണിറ്റിലേക്ക് 11 തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തും. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്‍റെ നിര്‍ദേശപ്രകാരമായിരിക്കും യൂണിറ്റിന്‍റെ പ്രവര്‍ത്തനം.