ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ‘ബ്രേക്ക് ദ ചെയ്ന്‍’   ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ‘കൈ കഴുകൂ കൊറോണയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കൂ’ എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ്  ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

തൊടുപുഴ മുനിസിപ്പല്‍ ആക്ടിങ് ചെയര്‍മാന്‍ എം.കെ. ഷാഹുല്‍ ഹമീദ് പരിപാടി ഉദഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഷിജി ജെയിംസ്, കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്  വോളന്റിയേഴ്സ്  ഫെലിക്‌സ്, സുധിന്‍, ജിന്‍സണ്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.