സംസ്ഥാനത്തെ സിനിമാ തിയറ്റർ, ടോഡി ടാപ്പിംഗ് ഇൻഡസട്രീസ്, മണൽ വാരലും കയറ്റിറക്കും എന്നീ തൊഴിൽ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് ഈ മാസം എട്ടിന് യഥാക്രമം രാവിലെ 10.30-നും, ഉച്ചയ്ക്ക് 12-നും, ഉച്ചയ്ക്ക് രണ്ടിനുമായി കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നുളള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി/തൊഴിലുടമാ പ്രതിനിധികൾ ഉൾപ്പെടെയുളളവർ പങ്കെടുക്കണമെന്ന് മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.