ലാന്റ് റവന്യൂ വകുപ്പില്‍ 2016 ജനുവരി ഒന്നു മുതല്‍ 2016 ഡിസംബര്‍ 31 കാലയളവില്‍ നിയമിതരായ എല്‍.ഡി.സി/വി.എമാരുടെ സംസ്ഥാനതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  എല്ലാ ജില്ലാകളക്ടറേറ്റുകളിലും, റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും, താലൂക്കാഫീസുകളിലും www.clr.kerala.gov.in എന്ന വെബ്‌സൈറ്റിലും ലിസ്റ്റ് പരിശോധിക്കാം.  താത്കാലിക സീനിയോറിറ്റി ലിസ്റ്റിനെതിരെ ജീവനക്കാര്‍ക്കുളള ആക്ഷേപങ്ങളും/അവകാശവാദങ്ങളും 28നകം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍/ഓഫീസ് മേധാവികള്‍ മുമ്പാകെ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.442/18