പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അഡീഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സമ്മർ സ്‌കിൽ സ്‌കൂൾ നൈപുണ്യവികസന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 25 നും ഇടയിൽ പ്രായമുള്ള ആർക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാം. പ്രാക്ടിക്കൽ, ഇന്റേൺഷിപ്പ് എന്നിവ ഉൾപ്പെട്ട കോഴ്‌സുകളാണ് പരിപാടിയിലുള്ളത്. ംംം.മമെുസലൃമഹമ.ഴീ്.ശി/െൈ ൽ ഫെബ്രുവരി എട്ടിന് മുൻപായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അനൂപ്. ആർ. അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2772500, 9495999635.