തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് / പോളിടെക്‌നിക്ക് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. നഗരസഭാ പരിധിയിൽ താമസിക്കുന്നതും പോസ്റ്റ് ഗ്രാജുവേഷനോ പോളിടെക്‌നിക്കോ പഠിക്കുന്നതുമായ പട്ടികജാതിക്കാരായ വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പ് ലഭിക്കുന്നത്. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, മേലധികാരികളുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഈ മാസം 10 ന് മുമ്പ് എസ്. അജിത് കുമാർ ഇംപ്ലിമെന്റിംഗ് ഓഫീസർ, പ്രിൻസിപ്പൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ മണക്കാട് (9446045469) എന്ന വിലാസത്തിൽ അപേക്ഷിക്കണം.