സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള എന്റെ വീട് എന്ന ഭവന നിർമാണ വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായുമള്ള ഭവനരഹിതരായ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വർഷമാണ്. അംഗീകൃത എസ്റ്റിമേറ്റിന്റെ 90 ശതമാനം വരെ വായ്പയായി അനുവദിക്കും. അപേക്ഷ കൊർപ്പറേഷന്റെ ജില്ല / ഉപജില്ലാ ഓഫീസുകളിൽ നിന്ന് ഈ മാസം അഞ്ച് വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ംംം.സയെരറര.രീാ സന്ദർശിക്കണമെന്ന് ജനറൽ മാനേജർ അറിയിച്ചു.