നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ കൊറോണ ജാഗ്രതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫീവര്‍ സെല്ലുകള്‍ സ്ഥാപിച്ചു. കളക്‌ട്രേറ്റ്, ബസ് സ്റ്റാന്റുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. പനിയുടെ ലക്ഷണമുള്ളവരെ ആശുപത്രിയില്‍ എത്തിക്കും. ജാഗ്രതാ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും സന്ദര്‍ശകരുടെ രക്ത ഗ്രൂപ്പ്, ഫോണ്‍ നമ്പര്‍, വിലാസം എന്നവയും ശേഖരിക്കും. ദൂര സ്ഥലങ്ങളില്‍ യാത്ര ചെയ്തവരാണെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കും. ശരിയായ രീതിയില്‍ കൈ കഴുകേണ്ട രീതിയും ഫീവര്‍ സെല്ലുകളില്‍ പരിചയപ്പെടുത്തുന്നുണ്ട്.
