തിരുവനന്തപുരം ജില്ലയിൽ പുതുതായി 1231 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 3200 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ജനറൽ ആശുപത്‌റി ഐസൊലേഷൻ വാർഡിൽ ഇന്ന് 11 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 22 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ നാല് പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 3 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ 4പേരും കിംസ് ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 605 സാമ്പിളുകളിൽ 457 പരിശോധനാഫലം ലഭിച്ചു. നാല് സാമ്പീളുകൾ പോസിറ്റീവാണ്. ഇന്ന് ലഭിച്ച 20 പരിശോധനാഫലവും നെഗറ്റീവാണ്. 148 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്‌റിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1550 യാത്രക്കാരെയും  സ്‌ക്രീനിംഗിന് വിധേയരാക്കി.രോഗലക്ഷണങ്ങളുണ്ടായിരുന്ന 13 പേരെ റഫർ ചെയ്യുകയും 8 പേരെ കരുതൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ  55 യാത്‌റക്കാരെ  സ്‌ക്രീൻ ചെയ്തു. ഒരു വിദേശി ഉൾപ്പെടെ 5 പേരെ റഫർ ചെയ്തു. കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ  339 കാളുകളും ദിശ കാൾ സെന്ററിൽ 8 കാളുകളുമാണ്  ഇന്ന് എത്തിയത്.

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു.മാനസിക പിന്തുണ ആവശ്യമായ 540 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 6 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ  1541പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻററൽ,പേട്ട,നേമം,കഴക്കൂട്ടം,കൊച്ചുവേളി,വർക്കല, പാറശ്ശാല റെയിൽവേ സ്റ്റേഷനുകളിൽ ട്‌റെയിൻ മാർഗ്ഗം വരുന്നവരെയും തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, എന്നിവിടങ്ങളിൽ ബസ് യാത്‌റക്കാരെയും സ്‌ക്രീനിംഗ് നടത്തി.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -3710

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം ബ3200

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 47

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1231

സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. തുമ്മൽ, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.പ്‌റത്യേകിച്ച് വിദേശരാജ്യങ്ങൾ, രോഗബാധിത പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളവർ കർശനമായും ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കേണ്ടതാണ്.

വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ  പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്കോ കളക്ടറേറ്റ് കൺട്രോൾ റൂമിലെ  ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.

ബ്‌റേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കൈകൾ വൃത്തിയാക്കുവാനുള്ള സൗകര്യം ഒരുക്കി.14 ഓഫീസുകളിൽ സാനിട്ടൈസർ ബൂത്തുകൾ സജ്ജമാക്കി.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക വഴി രോഗപകർച്ചയുടെ കണ്ണികൾ മുറിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ബ്‌റേക് ദി ചെയിൻ കാമ്പയിൻ നടത്തുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും.

കോവിഡ്-19:  കൂട്ടംകൂടുന്നതിന് നിയന്ത്രണം

കോവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അൻപതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല.

എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കണം. ഇവർക്ക് ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റൈൻ  നിർദേശം ലംഘിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51 ആംബുലൻസുകൾ

ജില്ലയിൽ കൊറോണ രോഗബാധ സംശയിക്കുന്നവരുടെ യാത്രക്ക് 51 ആംബുലൻസുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് ( മാർച്ച് 20) രോഗബാധ സംശയിക്കുന്ന 47 പേരെ ആംബുലൻസിൽ വിവിധ സ്ഥലങ്ങളിൽ  എത്തിച്ചു. എയർപോർട്ടിൽ നിന്ന് നിരീക്ഷണ കേന്ദ്രമായ സമേതിയിലേക്ക് എട്ടു പേരെയും ജനറൽ ആശുപത്രിയിലേക്ക് എട്ടു പേരെയും മെഡിക്കൽ കോളേജിൽ 10 പേരെയും എത്തിച്ചു.

മറ്റ് സ്ഥലങ്ങളിലേക്ക് 21 പേർക്ക് യാത്രാ സൗകര്യമൊരുക്കി. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വിമാനത്താവളത്തിൽ എത്തുന്നവർക്കും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുന്നുണ്ട്.  ദിശയിലും കളക്ടറേറ്റ് കൺട്രോൾ റൂമിലും ആംബുലൻസ് ആവശ്യമുള്ളവർക്ക് വിളിക്കാം.