ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ3786 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 1314 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി.മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി എട്ട് പേരുണ്ട്.

പരിശോധനയ്ക്കയച്ച 132 സാമ്പിളുകളിൽ പരിശോധനാഫലം ലഭിച്ച 121 എണ്ണം നെഗറ്റീവ് ആണ്. മൂന്ന് സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

ജില്ലയിലാകെ 1025 കൈകഴുകൽ കേന്ദ്രങ്ങളുണ്ട്.വിവിധ സ്ഥലങ്ങളിലായി 226 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ആംബുലൻസ് ഡ്രൈവർമാർക്കും ,പെട്രോൾ പമ്പ് മാനേജര്മാര്ക്കും പരിശീലനം നൽകി. വിവിധ തലങ്ങളിൽ വ്യത്യസ്ത മാർഗങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.