കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃത്താല റേഞ്ചിലെ 2, 4, 5, 9, 11, 13, 15 എന്നീ നമ്പരുകളില്‍ ഉള്ള 7 ഗ്രൂപ്പുകളുടെയും മണ്ണാര്‍ക്കാട് റേഞ്ചിലെ 4, 7 ഗ്രൂപ്പുകളുടെയും പറളി റേഞ്ച് അഞ്ചാം ഗ്രൂപ്പിലെയും കള്ളുഷാപ്പുകളുടെ പരസ്യ വില്‍പ്പന മാര്‍ച്ച് 23 ന് ഉണ്ടാവുകയില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി കര്‍ശനമായി അറിയിച്ചതിനെ തുടര്‍ന്നാണിത്. യാക്കര സുമംഗലി കല്യാണ മണ്ഡപത്തില്‍ ജില്ലയിലെ 12 റേഞ്ചുകളിലെ 143 ഗ്രൂപ്പുകളിലെ കള്ളുഷാപ്പുകളുടെ പരസ്യ വില്‍പ്പന നടത്താനാണ് തീരുമാനിച്ചിരുന്നത്.
