ജില്ലയിൽ 2470 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ 2470 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 61 പേർ ആശുപത്രികളിലെ ഐസോലേഷൻ വാർഡിലാണ് നിരീക്ഷണത്തിലുള്ളത്.825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തിൽ നിന്ന് നേരിട്ട് നിരീക്ഷിച്ചു വരുന്നു. ബാക്കി 1584 പേരെ വിവിധ പഞ്ചായത്ത് – മുൻസിപ്പൽ വാർഡുകളിൽ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരുന്നതായി ഡി എം ഒ ഡോ.എ.വി രാംദാസ് അറിയിച്ചു. ജാഗ്രത സമിതികളുടെ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ഉൾപ്പെടാതിരുന്നത് ചില തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണമെന്ന് ഡി എം ഒ പറഞ്ഞു