ഇടുക്കി : കോവിഡിന്റെ പശ്ചാത്തലത്തിൽ  ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ നേരിട്ടുള്ള സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ഓൺലൈൻ ആയി ലഭിക്കുന്ന സേവനങ്ങൾക്കു എല്ലാവരും ആ സൗകര്യം മാത്രമെ ഉപയോഗിക്കാവൂ. ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിലല്ലാതെ പൊതുജനങ്ങൾ നേരിട്ട് വില്ലേജ് ഓഫീസിൽ  എത്തുന്നത് ഒഴിവാക്കണം. കൂടാതെ നിശ്ചിത സാമൂഹിക അകലം പാലിക്കാൻ എല്ലാവരും തയാറാകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.