കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് ആസ്ഥാനത്ത് സ്റ്റേറ്റ് പോലീസ് കോവിഡ് കൺട്രോൾ റൂം ആരംഭിച്ചു. എസ്.സി.ആർ.ബി എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ഒരു ഡിവൈ.എസ്.പി, രണ്ട് ഇൻസ്‌പെക്ടർ, മൂന്ന് സബ്ബ് ഇൻസ്‌പെക്ടർ, എ.എസ്.ഐ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 18 പേർ എന്നിവർ അടങ്ങുന്നതാണ് കൺട്രോൾ റൂം.
എല്ലാ ജില്ലകളിലെയും ഉള്ള പോലീസ് കോവിഡ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് കൺട്രോൾ റൂമിന്റെ ചുമതല. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും സർക്കാർ നിർദ്ദേശങ്ങളുടെ ലംഘനവും 9497900121, 9497900112 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമിനെ അറിയിക്കാവുന്നതാണ്.