അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടർച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കൽ സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇഎച്ച്ആർ എന്ന സ്ഥാപനവും ചേർന്നാണ് ആപ്പ് തയ്യാറാക്കിയത.് blueTeleMed
എന്ന മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. പൊതുജനങ്ങൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.

കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിൽ ശേഖരിച്ചിരിക്കുന്ന ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടർ വീഡിയോകോൾ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്‌ക്രിപ്ഷൻ നൽകും. തുടർചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുന്ന പക്ഷം ആപ്പിൽ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്.

അടച്ചുപൂട്ടൽ സമയത്ത് ആശുപത്രിയിൽ പോകാതെതന്നെ ഡോക്ടർമാരിൽ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു. മൊബൈൽ ആപ്പിന്റെ ലിങ്ക് ഇതോടൊപ്പം  https://play.google.com/store/apps/details?id=com.blueehr.bluetelemed