അങ്കമാലി:നഗരസഭ പരിധിയിൽ തെരുവോരത്ത് അലഞ്ഞ് നടന്നിരുന്ന 50 ൽ പരം പേരെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന എസ്.എം.ഇ കോളേജിലും, കോതകുളങ്ങര എൽ.പി.സ്കൂളിലുമായി പുന:രധിവസിപ്പിച്ചു.
നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇപ്പോൾ നഗരസഭ പരിധിയിലുള്ളത്
150 ഓളം കേന്ദ്രങ്ങളിലായാണ് ഇവർ ക്യാമ്പ് ചെയ്യന്നത്.
നഗരസഭ സെക്രട്ടറി ബീന എസ് കുമാറിൻ്റെ നേതൃത്വത്തിൽ ക്യാമ്പ്കൾ സന്ദർശിച്ച് കെട്ടിട ഉടമകളെയും കരാറ്കാരെയും കണ്ടെത്തി ചർച്ച സംഘടിപ്പിച്ച് പല പ്രദേശങ്ങളിലും ഭക്ഷണത്തിനും കുടി വെള്ളത്തിനുള്ള സൗകര്യവും ഉറപ്പ് വരുത്തി.
ജോലി ഇല്ലാതെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഗരസഭ കമ്മൂണിറ്റി കിച്ചണിൽ നിന്നും സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നതാണ്

ആവശ്യക്കാർക്ക് 20 രൂപക്ക് നഗരസഭയിൽ നിന്നും 25 രൂപക്ക് പ്രദേശങ്ങളിലും ഭക്ഷണം എത്തിച്ച് നൽകുന്നതാണെന്നും ചെയർപേഴ്സൺ എം.എ.ഗ്രേസിയും ടീച്ചറും, സെക്രട്ടറി ബീന എസ് കുമാറും അറിയിച്ചു.
ഉച്ചയ്ക്കും വൈകുന്നേരവുമായി 660 പേർക്കാണ് ഇപ്പോൾ ഭക്ഷണം നൽകി വരുന്നത്
ഇതിൽ 40ഓളം പേർ പണം നൽകി ഭക്ഷണ പൊതി വാങ്ങുകയും ചെയ്യുന്നു.