എറണാകുളം: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 21 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്.

• ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ 214 ഫോൺ വിളികളാണ്. പനി, ചുമ എന്നിവയുണ്ട് കൊറോണയായിരിക്കുമോ ടെസ്റ്റ് ചെയ്യണോ എന്ന് ചോദിച്ച് നിരവധി ഫോൺ വിളികളെത്തി. കൺട്രോൾ റൂമിലെ ഡോക്ടർമാർ ഇവരുടെ ആശങ്കകൾ പരിഹരിച്ചു
• ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 144 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.