കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ അഗ്‌നി രക്ഷാ നിലയങ്ങള്‍ നടത്തുന്നത്. ജില്ലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ അഗ്‌നി രക്ഷാ നിലയങ്ങളില്‍നിന്നും 567 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനമാണ് ലഭിച്ചത്.

ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് അടിയന്തിര ജീവന്‍ രക്ഷാ മരുന്നുകള്‍ വിതരണം ചെയ്തു. 285 സ്ഥലങ്ങള്‍ അണുവിമുക്തമാക്കി. വിവിധ നിലയങ്ങളിലെ ജീവനക്കാരും സിവില്‍ ഡിഫന്‍സ് സന്നദ്ധസേവകരും ചേര്‍ന്ന അതത് പ്രദേശങ്ങളിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും 1306പേര്‍ക്ക് ഭക്ഷണ വിതരണം നടത്തി.

ജില്ലയിലെ 215 ആശുപത്രികള്‍ അണുവിമുക്തമാക്കി. 39 ക്വാറന്റൈന്‍ കേന്ദ്രങ്ങളും അണുവിമുക്തമാക്കി. കൂടാതെ 17 രോഗികള്‍ക്ക് ആശുപത്രിയിലേക്കും തിരിച്ചും ആംബുലന്‍സ് സേവനവും ലഭ്യമാക്കി.