കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മണര്‍കാട് ക്രൗണ്‍ ചാരിറ്റി ക്ലബ്ബ് കുടിവെള്ളം, മാസ്ക്, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ എന്നിവ സംഭാവന ചെയ്തു. 12000 കുപ്പി വെള്ളം, 5000 ഗ്ലൗസുകള്‍, 500 മില്ലി ലിറ്ററിന്‍റെ 300 സാനിറ്റൈസറുകള്‍, 2500 മാസ്കുകള്‍ എന്നിവയാണ് നല്‍കിയത്. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന് ക്ലബ് ഭാരവാഹികളായ കെ.വി. സുരേഷ്, സന്തോഷ്, റെജില്‍ കെ. രാജ എന്നിവര്‍ സാമഗ്രികള്‍ കൈമാറി.
