ഇന്ന് പുതിയതായി 106 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. പുതുക്കിയ നിർദേശ പ്രകാരം മാർച്ച് 5 ന് ശേഷം വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തിയവരിൽ ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവർ മാത്രം 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി എന്നതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 10,806 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1142 ആയി.

• ഇന്ന് 9 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ 2 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും 3 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാളെയും, ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് 2 പേരെയും ഇന്ന് ഡിസ്ചാർജ് ചെയ്തു.

ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 41 ആയി. ഇതിൽ 25 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 9 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

• ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1183 ആണ്.

• 34 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 62 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.

• ജില്ലയിലെ 2 കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്.

• ജില്ലയിൽ നിലവിൽ 139 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 97 എണ്ണം പഞ്ചായത്തുകളിലും 42 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 47,057 പേർക്ക് ഭക്ഷണം നൽകുകയുണ്ടായി. ഇതിൽ 15,462 പേർ അതിഥി തൊഴിലാളികളാണ്.

• കോവിഡ് രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ വെന്റിലേറ്റർ, ഐ.സി.യു സംവിധാനങ്ങൾ നൽകുന്നത് സംബന്ധിച്ച പ്രായോഗിക പരിശീലനം എറണാകുളം ജനറൽ ആശൂപത്രിയിൽ വെച്ച് ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെ ജനറൽ മെഡിസിൻ, ഇ.എൻ.ടി, അനസ്തേഷ്യാ വിഭാഗം ഡോക്ടർമാർക്ക് നൽകി. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ദർ പരിശീലനത്തിന് നേതൃത്വം നൽകി. 3 ദിവസങ്ങളിലായി 60 ഡോക്ടർമാർക്ക് പരിശീലനം പൂർത്തീകരിച്ചു. ഇത്തരം പരിശീലനം പൂർത്തിയാക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. .

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 950 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 8 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 85 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവർത്തകർ ഫോൺ വഴി ശേഖരിച്ചു. വശ്യമായ നിർദേശങ്ങൾ നൽകി.

• ജില്ലാ പാലിയേറ്റീവ് യൂണിറ്റിൽ നിന്ന് നിരീക്ഷണത്തിൽ കഴിയുന്ന 140 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.

• അതിഥി തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റ് ഇന്ന് 5 ക്യാമ്പുകൾ സന്ദർശിച്ച് 215 പേരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടത്തിയില്ല. ഇവർക്കല്ലാം തന്നെ കൊറോണ ബോധവൽക്കരണ ക്ലാസും നൽകുകയുണ്ടായി.

• ഇന്ന് 215 ഫോൺ വിളികളാണ് കൺട്രോൾ റൂമിലെത്തിയത്. ഇന്നലെ രാത്രി മുതൽ രാവിലെ 9 മണി വരെ ലഭിച്ച 161 കോളുകൾ ഉൾപ്പെടെയാണിത്. ഇതിൽ 130 എണ്ണവും പൊതുജനങ്ങളിൽ നിന്നാണ്. മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് നിരീക്ഷണം ബാധകമാണോയെന്ന് അറിയുന്നതിനും, പുതുക്കിയ നിരീക്ഷണ കാലാവധി അറിയുന്നതിനും വിളികൾ എത്തി.

മാര്ച്ച് 5 മുതൽ ലോക്ക് ഡൗൺ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരും 14 ദിവസമാണ് നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നാണ് പുതിയ നിർദേശം. എന്നാൽ, ഈ കാലയളവിൽ വന്ന, ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ 28 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണം. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവർ ടെസ്റ്റ് റിസൾട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ തുടരണം.

• നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന് വിളിച്ചത് 37 പേരെയാണ്. ഇവർ ഡോക്ടറോട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

• സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒ പി യിലെത്തിയ 5 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട് .
Data Abstract
Home quarantine new 106
No. of persons released from home quarantine 10806
Home quarantine total 1142
Hospital isolation today 9
Hospital isolation total 41
(GMC-25, GH Mvpa-1 , DH Aluva-4, GMH Karuvelipady-2, Pvt-9)
Positive case today Nil
Total positive case till date 25
Total positive cases under treatment 18
Sample sent today 34
Results received today 62
Results awaiting 65
Total calls at Call Centre 215