കാക്കനാട്: റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ക്ക് സൗജന്യ റേഷന്‍ വാങ്ങുന്നതിനായി നിര്‍ദിഷ്ഠ മാതൃകയിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടത്.

മറ്റൊരിടത്തും റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത കേരളത്തില്‍ കുടുംബമായി താമസിക്കുന്ന റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്കാണ് 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കുന്നത്. സംസ്ഥാനത്ത് മറ്റൊരു റേഷൻ കാർഡിലും ആ കുടുംബത്തിലെ ഒരു വ്യക്തിയുടെയും പേര് ഉണ്ടായിരിക്കാൻ പാടില്ല