കാക്കനാട്: ജില്ലയില്‍ റേഷന്‍ സാധനങ്ങളുടെ വിതരണം 77 ശതമാനം പൂര്‍ത്തിയായി. വടക്കന്‍ പറവൂര്‍ താലൂക്കിലാണ് വിതരണം ഏറ്റവുമധികം നടന്നത്, 81 ശതമാനം. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരണം ഞായറാഴ്ച ഉള്‍പ്പടെ നടന്നു വരികയാണ്.

രോഗം വ്യാപകമായി പടരാതിരിക്കാനായി പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയാണ് റേഷന്‍ വിതരണം നടത്തുന്നത്ി. ഏപ്രില്‍ 30 വരെയാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. ഡിപ്പോകളില്‍ സ്‌റ്റോക്ക് കുറയുന്നതിനനുസരിച്ച് പുതിയ സ്റ്റോക്ക് എത്തിച്ചാണ് വിതരണം മുടങ്ങാതെ നടത്തുന്നത്.