കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പ്രതിമാസപെൻഷൻ കൈപ്പറ്റുന്നവർക്ക് (മസ്റ്ററിംഗ് പൂർത്തിയാക്കിയവർ) 2019 ഒക്‌ടോബർ, നവംബർ മാസങ്ങളിലെ പ്രതിമാസ പെൻഷൻ വിതരണം തുടങ്ങി. 2019 ഡിസംബർ മുതൽ 2020 ഏപ്രിൽ വരെയുളള മാസങ്ങളിലെ പ്രതിമാസ പെൻഷൻ ഏപ്രിൽ ഏട്ടു മുതൽ വിതരണം ചെയ്യും.

കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ഖാദി തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ കഴിയാതെ കടുത്ത ദുരിതത്തിലായ അവസ്ഥ നിലനിൽക്കുന്നതിനാൽ ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മുഴുവൻ ഖാദി തൊഴിലാളികൾക്കും ബോർഡിന്റെ അംശദായ ഫണ്ടിൽ നിന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത പലിശ രഹിത വായ്പയായി 1,000 രൂപ (രൂപ ആയിരം മാത്രം) വീതം നൽകുന്നതിന് ബോർഡ് നടപടി സ്വീകരിക്കുന്നുണ്ടെന്ന് ബോർഡ് അറിയിച്ചു.