ആലപ്പുഴ: കോവിഡ് 19 രോഗപ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രാമ-നഗരവാസികളായ വയോജനങ്ങള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ ലഭിക്കുന്നതിനായി സാമൂഹ്യനീതി ഓഫീസ് വഴി സംവിധാനമൊരുക്കി.

വയോജനങ്ങള്‍ക്ക് മരുന്നുകളുടെ ലഭ്യതക്കുറവ് ഉണ്ടായാല്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിനായി പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനൂപിനെ 8943341396 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

മരുന്നുകള്‍ക്കായി ഗ്രാമപ്രദേശങ്ങളിലുള്ള വയോജനങ്ങള്‍ക്ക് ജില്ലാ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഓഫീസ് നമ്പരിലും ബന്ധപ്പെടാം – 0477 2967544
നഗരസഭാ പരിധിയിലുള്ള വയോജനങ്ങള്‍ സാമൂഹ്യസുരക്ഷാമിഷന്‍ കോ ഓഡിനേറ്റര്‍ ജിന്‍സിനെ ബന്ധപ്പെടാം ഫോണ്‍ 9072302561

ചേര്‍ത്തല നഗരസഭയില്‍ 9645005042, ആലപ്പുഴയില്‍ 9387288889, ഹരിപ്പാട് 9645006393, ചെങ്ങന്നൂര്‍ 9645760071, കായംകുളം, മാവേലിക്കര ഭാഗങ്ങളില്‍ 9072582495 എന്നീ നമ്പരുകളിലും വയോജനങ്ങള്‍ക്ക് മരുന്നുകള്‍ക്കായി ബന്ധപ്പെടാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഈ നമ്പരുകളില്‍ ബന്ധപ്പെടാം.