ആരോഗ്യകേരളം ഇടുക്കിയിൽ കരാർ വ്യവസ്ഥയിൽ എക്‌സ്-റേ ടെക്‌നീഷ്യൻ/റേഡിയോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം രജിസ്റ്റേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴിയോ നേരിട്ടോ അപേക്ഷിക്കാം. യോഗ്യത ബി.എസ്.സി അല്ലെങ്കിൽ പ്ലസ് ടുവും റേഡിയോളജിക്കൽ ടെക്‌നോളജിയും . പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 16. അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. വിവരങ്ങൾക്ക് 04862 232221.
