കൊച്ചി: പളളുരുത്തി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലബോറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുളള ലബോറട്ടറി ടെക്നീഷ്യന്മാരെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നു. സർക്കാർ അംഗീകാരമുളള സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി പാസായവർക്ക് അപേക്ഷിക്കാം. പ്രായം 25-45 നും ഇടയിൽ. താത്പര്യമുളളവർ പളളുരുത്തി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഫെബ്രുവരി 21-ന് രാവിലെ 10-ന് എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ പകർപ്പുമായി ഹാജരാകണം.
