പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (തമിഴ് മീഡിയം) 2017-18 അധ്യയനവർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പട്ടികജാതി മറ്റിതര സമുദായത്തിൽപ്പെട്ടവരുമായ വിദ്യാർത്ഥി-വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റിൽ 10 ശതമാനം മറ്റു പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർ തമിഴ് മീഡിയം സ്‌കൂളിൽ പഠിക്കുന്നവരും കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കേണ്ടതുമാണ്. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബവാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും, ജനനതീയതിയും തെളിയിക്കുന്നതിന് സ്‌കൂൾ ഹെഡ്മാസ്റ്റർ നൽകുന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നൽകുന്നത്. അപേക്ഷാഫോമിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, പീരുമേട് ഗവ. എം.ആർ.എസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിന് മുമ്പായി ഹെഡ്മാസ്റ്റർ, ഗവ.എം.ആർ.എസ് , പീരുമേട്, കുട്ടിക്കാനം പി.ഒ 685531 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 04869 233642.