സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് സപ്ലൈകോയുടെ നേതൃത്വത്തിൽ എറണാകുളത്തും വയനാട്ടിലും ഭക്ഷണപ്പൊതിയും വെള്ളവും നൽകും. ശനിയാഴ്ച (ഏപ്രിൽ 11) മുതലാണ് ഭക്ഷണവും വെള്ളവും ഇവർക്ക് നൽകുക. എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിലും വയനാട് ജില്ലയിൽ കൽപറ്റയ്ക്കടുത്ത് കൈനാട്ടിയിലുമാണ് ഇതിനുള്ള സൗകര്യമൊരുക്കും.

എറണാകുളം, വയനാട് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് സപ്ലൈകോ ഇതിനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെ ഭക്ഷപ്പൊതിയും വെള്ളവും ലഭിക്കുമെന്നും സിഎംഡി.പി.എം. അലി അസ്ഗർ പാഷ അറിയിച്ചു.