ആലപ്പുഴ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ള തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ ലഭ്യമാവും. തുറന്നു പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതുമായ ക്ഷേമനിധി അംഗങ്ങള്‍ അവരുടെ അംഗത്വ കാര്‍ഡ് , ബാങ്ക് പാസ്സ്ബുക്ക് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ chiefofficecashew@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
ഇമെയില്‍ വഴി രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് എപ്രില്‍ 15 മുതല്‍ കായംകുളം ക്ഷേമനിധി ഓഫീസില്‍ നേരിട്ട് നല്കാം. ലോക്ക്ഡൗണിനു ശേഷവും ഈ ആനുകൂല്യം ലഭ്യമാവും. കഴിഞ്ഞ ഓണത്തിന് 2000 രൂപ കൈപ്പറ്റിയവരും അക്കൗണ്ട് വിവരങ്ങള്‍ നേരത്തെ നല്‍കിയിട്ടുള്ളവരും ഇനിയും വിവരങ്ങള്‍ നല്‍കേണ്ടതില്ലൈന്നും കായംകുളം ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9446444406.