കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾക്ക് 1000 രൂപ വീതം വിതരണം ചെയ്യും.  അർഹരായ അംഗങ്ങൾ പദ്ധതിയുടെ അംഗത്വകാർഡ്, പദ്ധതിയുടെ പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക് (ഐഎഫ്എസ് കോഡ് സഹിതം), ആധാർ കാർഡ് എന്നിവയുടെ പകർപ്പും മൊബൈൽ നമ്പരും സഹിതം അപേക്ഷിക്കണം.

പേര്, മേൽവിലാസം, ജനനതീയതി, വയസ്സ്, പദ്ധതിയിൽ അംഗത്വം നേടിയ തിയതി/ മാസം, അവസാന അംശാദായം ഒടുക്കിയ തിയതി/ മാസം, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ് ബ്രാഞ്ച്, തൊഴിലുടമയുടെ പേര്/ സ്വയം തൊഴിൽ, തൊഴിലിന്റെ സ്വഭാവം, പദ്ധതിയിൽ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുൻകാലങ്ങളിൽ പദ്ധതിയിൽ നിന്ന് ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, മൊബൈൽ നമ്പർ, സത്യപ്രസ്താവന എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.  ഏപ്രിൽ 30 നകം tvmksuwssb2020@gmail.com ലോ തപാലിലോ അപേക്ഷ അയക്കണം.