ആലപ്പുഴ: ജില്ലയിലെ പോലീസ് സേന്ക്കായി ജില്ല പഞ്ചായത്ത് നല്‍കിയ കുടിവെള്ളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ജില്ല കളക്ടര്‍ എം. അഞ്ജനയും ചേര്‍ന്ന് ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫിന് കൈമാറി. 300 കെയ്‌സ് കുടിവെള്ളമാണ് വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ സന്നിഹിതരായി.