കേരളത്തില്‍ ഒരാൾക്ക് കൂടി കോവിഡ് -19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഒരാൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ചികിത്സയിലായിരുന്ന ഏഴു പേരുടെ പരിശോധനാഫലം ബുധനാഴ്ച  നെഗറ്റീവ് ആയിട്ടുണ്ട്. കാസർഗോഡ് ജില്ലയില്‍ നിന്നും 4 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നും 2 പേരുടെയും, കൊല്ലം, ജില്ലയില്‍ നിന്നും ഒരാളുടെയും പരിശോധനാഫലമാണ്‌ നെഗറ്റീവായത്.

ഇതുവരെ 387 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 218 പേർക്ക് രോഗം ഭേദമായി. 167 പേർ ഇപ്പോൾ ചികിത്സയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97464 പേർ നിരീക്ഷണത്തിലാണ്.
ഇവരില്‍ 96942 പേർ വീടുകളിലും, 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

രോഗലക്ഷണങ്ങള്‍ ഉള്ള 16745 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 16002 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.