തൃശ്ശൂർ: കോവിഡ് – 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകൾക്ക് സഹായവുമായി സ്ഥലം എംഎൽഎയും കൃഷി മന്ത്രിയുമായി വി എസ് സുനിൽകുമാർ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരം പാലക്കാട് ജില്ലയിലെ കിഴക്കുഞ്ചേരി ശ്രീധര റൈസ് മിൽ ഉടമസ്ഥനായ ശിവപ്രമോദും പാലക്കാട് ചേരമംഗലം സ്‌നേഹ റൈസ് മിൽ ഉടമകളും ഓരോ ടൺ അരി വീതം നൽകി.

പാലക്കാട് എരുമയൂർ സി.പി.ഐ. സെക്രട്ടറി ഷാഹുൽ ഹമീദ് പച്ചക്കറിയും ക്ലീനിംഗിന് ആവശ്യമായ 40 ചാക്ക് ബ്ലീച്ചിംഗ് പൗഡർ കോയമ്പത്തൂരിലെ കെമിക്കൽ വ്യാപാരി വിനു അബ്രഹാമും തൃശൂർ കോർപ്പറേഷന് കൈമാറി. അഞ്ച് കമ്മ്യൂണിറ്റി കിച്ചണുകളാണ് കോർപ്പറേഷനിൽ പ്രവർത്തിക്കുന്നത്. ഇതിലേയ്ക്ക് ചെറുതും വലുതുമായ ഒട്ടേറെ സഹായങ്ങൾ നൽകിവരുന്നുണ്ട്. മന്ത്രി വി എസ് സുനിൽ കുമാറിൽ നിന്ന് മേയർ അജിത ജയരാജൻ സാധനങ്ങൾ ഏറ്റുവാങ്ങി.